Advertisement

ജിദ്ദയിൽ വോയിസ് ഓഫ് ഖാലിദ് ബിൻ വലീദ് സംഘടിപ്പിച്ച തൂവൽസ്പർശം പരിപാടിയിൽ ഗായകൻ ആബിദ് വഴിക്കടവിന് ആദരം

February 23, 2019
Google News 1 minute Read

ജിദ്ദയില്‍ വോയിസ്‌ ഓഫ് ഖാലിദ് ബിന്‍ വലീദ് സംഘടിപ്പിച്ച തൂവല്‍സ്പര്‍ശം വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍ കൊണ്ട് ശ്രദ്ധേയമായി. പ്രമുഖ ഗായകന്‍ ആബിദ് വഴിക്കടവിനെ ചടങ്ങില്‍ ആദരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തെരുവുകളില്‍ പാട്ടുപാടി ഫണ്ട് ശേഖരിക്കുന്ന ഗായകന്‍ ആബിദ് വഴിക്കടവ് ആയിരുന്നു പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

Read Also : സംഗീത രംഗത്തെ മികച്ച സംഭാവനയ്ക്ക്‌ ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു

തൂവല്‍സ്പര്‍ശം 2019 എന്ന പേരില്‍ സംഘടിപ്പിച്ച കലാവിരുന്ന് ജിദ്ദയിലെ പ്രമുഖ ഗായകരുടെയും മറ്റു കലാകാരന്മാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വോയിസ്‌ ഓഫ് ഖാലിദ് ബിന്‍ വലീദ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ നൃത്തസംവിധായകര്‍ അണിയിച്ചൊരുക്കിയ വൈവിധ്യമാര്‍ന്ന നൃത്തങ്ങളും ഉണ്ടായിരുന്നു.

Read Also : സ്‌പൈസ് ജെറ്റ് കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

ആബിദ് വഴിക്കടവിനെ സംഘാടകര്‍ ആദരിച്ചു. ജിദ്ദയിലെ പ്രധാന പാതകളില്‍ ഒന്നായ ഖാലിദ് ബിന്‍ വലീദ് റോഡിലെ താമസക്കാരും വ്യാപാരികളുമായ മലയാളികളുടെ കൂട്ടായ്മയാണ് പരിപാടിയുടെ സംഘാടകരായ വോയിസ്‌ ഓഫ് ഖാലിദ് ബിന്‍ വലീദ്. സി.എം അഹമദ് പരിപാടികള്‍ നിയന്ത്രിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here