യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയസംഘര്‍ഷമുണ്ടായി. പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പിണറായി സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും പോസ്റ്ററുകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായി
കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി . പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പില്‍ പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here