Advertisement

കാശ്മീരിലെ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, ഒരു ഡിവൈഎസ്പിയ്ക്ക് വീരമൃത്യു

February 24, 2019
Google News 1 minute Read
conflict in pulwama kashmir two terrorists killed

കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരു ഡിവൈഎസ്പിയ്ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഡിവൈഎസ്പി അമന്‍ താക്കൂറാണ് മരിച്ചത്. കാശ്മീര്‍ പൊലീസിലെ പ്രത്യേക സേനയില്‍പ്പെട്ട ഡിവൈഎസ്പിയാണ് ഏറ്റുമുട്ടലില്‍ മരിച്ച അമന്‍ താക്കൂര്‍. ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

ReadMore:  സച്ചിന് വേണ്ടത് രണ്ട് പോയിന്‍റ് ,എനിക്ക് ലോകകപ്പും; പുല്‍വാമ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഗാംഗുലി


കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം കെട്ടിടം വളയുകയായിരുന്നു. ഈ കെട്ടിടത്തിലിരുന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. രണ്ട് മണിക്കൂറോളം നേരം നീണ്ട് നിന്ന ഏറ്റമുട്ടലിന് ഒടുവില്‍ സൈന്യം മൂന്ന് ഭീകരരെ വധിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സൈന്യം ഇവിടെ പരിശോധന തുടരുകയാണ്. പുല്‍വാമയില്‍ നാല്‍പത് സൈനികരെ കൊലപ്പെടുത്തിയതിന് ശേഷം ഈ മേഖലയില്‍ സൈന്യം കനത്ത പരിശോധനകളാണ് നടത്തി വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here