Advertisement

ബിയോട്രോണിക്‌സിന് പാർശ്വഫലങ്ങളില്ല, ക്യാൻസർ ചികിത്സയിൽ ബയോട്രോണിക്‌സ് കാഴ്ച്ചവെച്ചത് അത്ഭുതപ്പെടുത്തുന്ന ഫലം: തോമസ് ഫീപ്പർ

February 24, 2019
2 minutes Read

ലോകത്തെ ഏറ്റവും മികച്ച വൈദ്യശാസ്ത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ വൈദ്യശാസ്ത്രമെന്ന് തോമസ് ഫീപ്പര്‍. ബയോട്രോണിക്സ് ചികിത്സാരീതിയിലെ വിദഗ്ധനായ ഫീഫറുമായി അമേരിക്കയിലെ ഗ്രീന്‍വുഡ് ജെനറ്റിക് സെന്ററിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയായ ഡോ.സംഗീത ട്വന്റിഫോറിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ഈ അഭിപ്രായം പങ്കുവെച്ചത്.

എന്താണ് ബിയോട്രോണിക്‌സ്

ഞാൻ ‘ജീവശക്തി’ സംബന്ധമായ മേഖലയിലാണ് പ്രവർത്തിക്കുന്നത്. വസ്തുക്കൾ രണ്ടുതരമുണ്ട് ജൈവവും , നിർജീവവിഷയകമായതും . ഇവ രണ്ടിനും അതിന്റെതായ ഊർജ്ജവും ശക്തിപ്രഭാവവും ഉണ്ട്. ഇവയിൽ, ജീവനുള്ള വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ശക്തി അഥവാ ഊർജത്തെ കേന്ദ്രികരിച്ചാണ് എന്റെ പ്രവർത്തനം.

ഈ മേഖലയിലേക്ക് വരാൻ കാരണം ?

ഈ മേഖലയിൽ എത്താൻ കാരണം തികച്ചും ‘വിധി ‘ നിയന്ത്രിതമാണ്. ഇപ്പോൾ എന്റെ പ്രായം 65 . എൻറെ ആത്മീയ അന്വേഷണങ്ങളെ സ്വാധീനിച്ചവർ ഇന്ത്യയിലെ ശ്രീ രമണമഹര്‍ഷിയും, ചെക്ക് റിപ്പബ്‌ളിക്കിലെ ജോസഫ് സെസുൽക്കയും ആണ്. ജോസഫ് സെസുൽക്കയാണ് ബയോട്രോണിക്‌സ് എന്ന ഈ ചികിത്സാരീതിയെ വികസിപ്പിച്ചതും ചെക്ക് റിപബ്ലിക്കിൽ സ്ഥാപിച്ചതും. അദ്ദേഹമാണ് എന്നെ ഈ ചികിത്സാരീതി അഭ്യസിപ്പിച്ചത്. ശേഷം അതിന്റെ ഉത്തരവാദിത്തങ്ങളും അധ്യാപകസ്ഥാനവും എന്നെ ഏൽപ്പിച്ചു. അതുകൊണ്ടു, അദ്ദേഹമാണ് ഞാൻ ഈ മേഖലയിലേക്ക് വരാൻ കാരണമായത്.

മറ്റു ചികിത്സാരീതിയുമായി ബിയോട്രോണിക്‌സിന് എന്താണ് വ്യത്യാസം?

ഈ ചികിത്സാരീതി സൗജന്യമാണ്. മാത്രമല്ല, പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല. മാരകമായ രോഗങ്ങൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ , കാൻസർ പോലുള്ള രോഗങ്ങളെ നേരിടാൻ ആയുർവ്വേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിനും ബിയോട്രോണിക്‌സ് സഹായകമാകും. ഈ മേഖലയെ ഗവേഷണവിധേയമാക്കിയാൽ ഭാവിയിൽ വൈദ്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

മാത്രമല്ല, ബിയോട്രോണിക്‌സ് ചെക് റിപ്പബ്‌ളിക്കിൽ ആയുർവേദ അസോസിയേഷന്റെയും , യൂറോപ്യൻ നാച്ചുറൽ മെഡിസിൻ അസോസിയേഷന്റെയും (UNME) ഭാഗമാകാൻപോകുകയാണ്. മറ്റു പരമ്പരാഗത ചികിത്സാ രീതികളെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി മുഖ്യധാരയിൽ കൊണ്ടുവരാൻ ഇത് സഹായിക്കും.

ബിയോട്രോണിക്‌സ് കാൻസർ ചികിത്സായെ സഹായിക്കുമോ?

വളരെ ഉറപ്പുള്ള ഫലം ആണ് കാൻസർ ചികിത്സയിൽ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുള്ളത്. ഉദാഹരണത്തിന്, ഭക്ഷണം പോലും കഴിക്കാൻ സാധ്യമല്ലാത്തവിധം ആമാശയത്തിൽ വളരെ വലിയ ഒരു മുഴ കാരണം ചികിത്സകളൊന്നും സാധ്യമല്ലാതെ തിരിച്ചയച്ച ഒരു രോഗി എനിക്കുണ്ട്. ചികിത്സാക്കു ശേഷം ആ മുഴ പുർണമായും നശിച്ചു. വർഷങ്ങൾക്ക് ശേഷം ആ വ്യക്തി ഇപ്പോഴും സുഖമായി ഇരിക്കുന്നു എന്നതിൽ എനിക്ക് അത്യധികം സന്തോഷമുണ്ട്.

ബിയോട്രോണിക്‌സ് പഠിക്കാൻ എന്താണ് മാർഗം?

ഈ ചികിത്സാരീതി ഒരു കലയാണ്. ഒരു ചിത്രകാരനു പ്രാഗൽഭ്യം ഇല്ലാതെ ചിത്രരചന പതിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന പോലെ ഈ ചികിത്സാരീതി പഠിക്കുവാനും പ്രാഗൽഭ്യം അനിവാര്യമാണ്. ഇതിനായി ഞങ്ങൾ പ്രാഗിൽ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ താൽപര്യമുള്ളവരെ പഠിപ്പിക്കാറുണ്ട് . അവരിൽ വളരെ കുറച്ചു പ്രഗത്ഭരായവർ മാത്രമേ ബിയോട്രോണിസിസ്‌ററ് ആകാറുള്ളു.

എന്റെ ‘ഓൾട്ടർനേറ്റീവ് മെഡിസിൻ ഇൻ ദ വേൾഡ്’ എന്ന പുസ്തകപ്രസിദ്ധീകരണത്തിൽ വിവിധതരം ഇതര ചികിത്സാരീതികളെ കുറിച്ചും, അവയെ കുറിച്ചുള്ള ഗവേഷണ പഠനങ്ങൾ , പ്രയോഗിക്കപ്പെടുന്ന ആശുപത്രികൾ സർവ്വകലാശാലകൾ , ബന്ധപ്പെടേണ്ട വ്യക്തികൾ മുതലായവയുടെ വിശദവിവരങ്ങൾ അടങ്ങുന്നുണ്ട്. ഈ പ്രസിദ്ധികരണം www.sanator.cz എന്ന എന്റെ website ല്‍ ലഭ്യമാണ് . പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും യൂറോപ്യൻ യൂണിയൻ കമ്മീഷനും എല്ലാ യൂറോപ്യൻ യൂണിയൻ അംഗമായ രാജ്യങ്ങളിലും ഇതര ചികിത്സാരീതികളുടെ ഗവേഷണത്തിനും ഭാവിയിലുള്ള ഉപയോഗത്തിനും പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിയോട്രോണിക്‌സ് മറ്റു ചികിത്സാരീതികൾക്ക് ബദലാകുമോ?

ആരോഗ്യപരിപാലനത്തിലെ മികവ് തീർപ്പുകല്പിക്കുന്ന, ഉയർന്ന നിലവാരമുള്ള ഗവേഷണപഥങ്ങൾ ശേഖരിച്ച ‘കോക്രെൻ ഡേറ്റാബേസിൽ’ ഇതര ചികിത്സാരീതികളെ കുറിച്ചുള്ള പഠനങ്ങളുടെ എണ്ണം ഏറിവരുന്ന താല്പര്യത്തിന്റെ സൂചനയാണ്. എന്നാൽ പോലും, അംഗീകൃതമായ ചികിത്സാരീതികളോടുള്ള കാഴ്ചപ്പാട് മാറ്റാനോ, അതിനെ പകരം വെക്കാനോ ഉദ്ദേശിച്ചിട്ടില്ല , പകരം നിലവിലുള്ള ചികിത്സാരീതിയെ കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് ലക്ഷ്യം.

 ഇന്ത്യയുമായിട്ടുള്ള ബന്ധം?

ഞാൻ ഇന്ത്യയുടെ സുഹൃത്താണ് എന്നത് എന്റെ ഹൃദയത്തിൽ ഞാൻ അനുഭവിച്ചറിയുന്ന ഒരു വികാരമാണ്. ഞാൻ എല്ലാ വർഷവും ഇന്ത്യയിൽ വരുന്ന ഒരാളാണ്. ഇത്തവണ ഞാൻ ശബരിമലയ്ക്കു പോകാനാണ് വ്രതമെടുത്തു മാലയിട്ടിരിക്കുന്നത്.  ഇപ്പോൾ ഞാൻ നൂറോളം സുഹൃത്തുക്കളുമായാണ് ആധ്യാത്മിക തീർത്ഥാടനത്തിനും, ഇന്ത്യയുടെ പാരമ്പര്യം സംസ്‌കാരം, അതിന്റെ ഭാഗമായ ആയുർവേദം എന്നിവയെ അടുത്തറിയാനായി ഞാൻ വരാറുള്ളത്.

മാത്രമല്ല, ചെക്ക് റിപ്പബ്ലിക്ക് വിദൂരത്താണെങ്കിലും ഇന്ത്യയുമായി ഒരു ബന്ധം തോന്നാറുണ്ട് . ചെക്ക് റിപ്പബ്ലിക്കൻസ് ഇന്ത്യയിൽ നിന്നും വന്നവരാണെന്ന് വിശ്വസിക്കുന്നവരും ഞങ്ങൾക്കിടയിൽ ഉണ്ട്. ഭാരതത്തിന്റെ ചരിത്രം അത്രത്തോളം പഴക്കമുള്ളതാണ്.

ഇന്ത്യൻ മെഡിക്കൽ സിസ്റ്റത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

കുറെ വർഷങ്ങൾ മുൻപ് എന്റെ ഇന്ത്യ സന്ദർശന വേളയിൽ, എനിക്ക് ഒരു സാംക്രമിക രോഗം പിടിപെട്ടു, അന്ന് എന്റെ കൂടെയുള്ള ഡോക്ടർമാർക്കു പുറമെ ഇന്ത്യയിലെ വിദഗ്ധ ഡോക്ടർമാരാണ് എനിക്ക് വേണ്ട ചികിത്സാസഹായം ചെയ്തത്. ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ മികവുകൊണ്ടാണ് ആ ജീവൻ മരണ പോരാട്ടത്തിൽ നിന്നും ഞാൻ സുഖപ്പെട്ട് ഇന്ന് നിങ്ങൾക്കു മുൻപിൽ ഇരിക്കുന്നത്.

സന്ദേശം

എനിക്ക് രണ്ട് സന്ദേശങ്ങൾ പങ്കുവെക്കാൻ ഉണ്ട് . ഒന്ന് , പരമ്പരാഗത ഭക്ഷണരീതി സ്വീകരിക്കുക. മറ്റൊന്ന്, നമ്മുടെ ചുറ്റും കണ്ടുവരുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറക്കുക എന്നുള്ളതാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസവസ്തുക്കളും, കാര്‍ഷികവിളകളിൽ ഉപയോഗിക്കകുന്ന രാസവസ്തുക്കളും എല്ലാം തന്നെ കാൻസർ പോലുള്ള ഒരുപാടു ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

ഇന്ത്യയിലെ പാവപ്പെട്ടവർക്ക് തൊഴിലിന്റെ ഭാഗമായും മറ്റും ഇത്തരം രാസവസ്തുക്കളുമായി പലപ്പോഴും ഇടപഴകേണ്ടി വരുന്നു എന്നതും, അവർ അതുമായി പൊരുത്തപ്പെടുന്നു എന്നതും ആദരണീയമാണ് . എങ്കിലും അവരുടെ സുരക്ഷയും ആരോഗ്യവും മുന്നിൽകണ്ട് കരുതൽ എടുക്കേണ്ടതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement