പെരിയ നവോദയ സ്‌കൂളില്‍ എച്ച്1 എന്‍1 ബാധ; 5 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു; 67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍

കാസര്‍ഗോഡ് പെരിയ ജവഹര്‍ നോവദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി. അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ട്. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍. രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടികളുടെ രക്തസാമ്പിളുകള്‍ സംശയത്തെത്തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചെണ്ണം എച്ച്1എന്‍1 പോസിറ്റീവായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
520 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഭൂരിഭാഗം കുട്ടികളും അധ്യാപകരും സ്‌കൂളിന്റെ ഹോസ്റ്റലില്‍ത്തന്നെ താമസിച്ചാണ് പഠിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. അതേസമയം, എച്ച്1എന്‍1 ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here