ജാര്‍ഖണ്ഡില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

ജാര്‍ഖണ്ഡിലെ ഗുമ്‌ല ജില്ലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 മാവോയിസ്റ്റുകളെ സേന വധിച്ചു. സംഭവ സ്ഥലത്തു നിന്ന് സേന രണ്ട് എകെ 47 തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിനു പുറമേ മൂന്ന് റൈഫിളുകളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.

ഇന്ന് പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.സിആര്‍പിഎഫും ജാര്‍ഖണ്ഡ് പോലീസും ചേര്‍ന്നാണ് മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഏറ്റുമുട്ടുന്നത്. രാവിലെ 6.20 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടക്കത്തില്‍ ഇരുഭാഗത്തു നിന്നും കനത്ത വെടിവെപ്പുണ്ടായതായാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top