ദേശീയ യുദ്ധ സ്മാരകം നാളെ രാജ്യത്തിന് സമർപ്പിക്കും

ദേശീയ യുദ്ധ സ്മാരകം നാളെ രാജ്യത്തിന് സമർപ്പിക്കും. പുൽവാമ ചാവേർ ആക്രമണത്തിന് തുടർച്ചയായി യുദ്ധസമാനമായ അന്തരീക്ഷം അതിർത്തിയിൽ നിലനിൽക്കവെയാണ് യുദ്ധ സ്മാരകം രാജ്യത്തിന് സമർപ്പിക്കുന്നത്. മുൻപ് പല തവണ മാറ്റി വച്ച ഉദ്ഘാടന ചടങ്ങ് ലോക്സഭ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ ആണ് നാളെ നടത്താൻ തീരുമാനിച്ചത്. 1960 ൽ ഇന്ത്യൻ സേനകൾ സംയുക്തമായ് മുന്നോട്ട് വച്ച ആവശ്യമാണ് അൻപത്തി ഒൻപതാം വർഷം യാഥാർത്ഥ്യമാകുന്നത്. 26000 സൈനികർ വിവിധ യുദ്ധങ്ങളിലും എറ്റുമുട്ടലുകളിലും 1947 ന് ശേഷം രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ചിട്ടുണ്ട്. ഇവരുടെ സ്മരണാർത്ഥമാണ് ഇന്ത്യ ഗേറ്റ് സമുച്ചയത്തിലെ സി.ഹെക്സഗണിൽ തയ്യാറായിട്ടുള്ള യുദ്ധ സ്മാരകം.
1960 ൽ സൈനിക വിഭാഗങ്ങൾ സംയുക്തമായി ഉയർത്തിയ ആവശ്യമാണ് നാളെ യാഥാർത്ഥമാകുന്നത്. 2017 ൽ നിർമ്മാണം ആരംഭിച്ച സ്മാരകത്തിന് 176 കൊടി ബജറ്റിൽ നീക്കി വച്ചിരുന്നു . ധീര സൈനികരുടെ ജീവത്യാഗത്തിന്റെ അനശ്വരതയും ധീരതയും ത്യാഗവും സംരക്ഷണവും അനുസ്മരിക്കുന്ന അമർ വീർ ത്യാഗ് രക്ഷക് സർക്കിളുകൾക്ക് നടുവിലാണ് സ്മാരകം.
രാജസ്ഥാനിൽ നിന്ന് കൊണ്ട് വന്ന ഗ്രാനൈറ്റുകള്‍ കൊണ്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാനിരിക്കെ കാശ്മിർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് വൻ രാഷ്ട്രിയ പ്രാധാന്യമാണ് ഉള്ളത്. പ്രത്യേകിച്ച് സൈന്യം ഉന്നയിച്ച ആവശ്യം അൻപത്തി ഒൻപത് വർഷത്തോളം വൈകിച്ചത് പ്രധാനമന്ത്രി വിഷയമാക്കും.
Read More: പുൽവാമ ആക്രമണം; ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിൽ അപകടകരമായ സാഹചര്യമെന്ന് ട്രംപ്
തന്റെ സർക്കരിന് യുദ്ധസ്മാരകം രണ്ട് വർഷം കൊണ്ട് നിർമ്മിക്കാന്‍ സാധിച്ചതിനെയാകും നരേന്ദ്രമോദി ചൂണ്ടിക്കാട്ടുക. 14 ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണി അടക്കം ഉള്ള നിരവധി സവിശേഷതകൾ സ്മാരകത്തിന് ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here