Advertisement

ചാര്‍ജ് തീര്‍ന്നു; കന്നിയോട്ടത്തില്‍ വഴിയില്‍ കിടന്ന് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍

February 25, 2019
Google News 1 minute Read

കൊട്ടിഘോഷിച്ച് കെഎസ്ആര്‍ടിസി ഇന്ന് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ കന്നിയാത്രയില്‍ തന്നെ പെരുവഴിയിലായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കു പോയ രണ്ടു ബസുകളാണ് ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്നത്. ആദ്യ ബസ്സ് ചേര്‍ത്തലക്ക് സമീപമെത്തിയപ്പോഴാണ് ചാര്‍ജ് തീര്‍ന്ന് കുടുങ്ങിയത്. തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റി വിട്ടു. മറ്റൊരു ബസ് വൈറ്റില ജംഗ്ഷനു സമീപം വെച്ചുമാണ് ചാര്‍ജ്ജ് തീര്‍ന്ന് നിന്നത്. പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനമെന്ന നിലയിലാണ് കെഎസ്ആര്‍ടിസി ഇന്ന് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയത്. നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടിയെത്തുമാണ് അധികൃതര്‍ അറിയിച്ചത്.

Read Also: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍

തിരുവനന്തപുരത്തും എറണാകുളത്തുമായി ഇന്ന് സര്‍വീസ് ആരംഭിച്ച ഇലക്ട്രിക് ബസ് പക്ഷേ ആദ്യദിവസം തന്നെ പാതിവഴിയില്‍ പണിമുടക്കുകയായിരുന്നു. രാവിലെ 5 മണിക്ക് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസാണ് ചേര്‍ത്തലക്ക് സമീപമെത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കുടുങ്ങിയത്. ഹരിപ്പാട് ചാര്‍ജിങ് സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും അവിടുന്ന് ബസ് ചാര്‍ജ് ചെയ്തിരുന്നില്ല. പാതിവഴിയില്‍ നിന്നതോടെ പെരുവഴിയിലായ യാത്രക്കാര്‍ ക്ഷുഭിതരാവുകയും ബസ് ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഇവരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിയയച്ചു.

എന്നാല്‍ ഈ ബസ്സും ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന്  വൈറ്റില ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. ഇനി ഈ ബസ് ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ അടുത്തുള്ള ചാര്‍ജിങ് സെന്ററായ ആലുവ വരെ എത്തിക്കേണ്ടതുണ്ട്. ബസ്സുകള്‍ വഴിയില്‍ കിടക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കമ്പനി പ്രതിനിധികളുടെ സഹായം തേടിയിട്ടുണ്ട്. നിലവില്‍ 10 ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങിയിട്ടുളളത്. ആലുവയ്ക്ക് പുറമേ പാപ്പനംകോട്, ഹരിപ്പാട്, എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സെന്റുകളുള്ളത്. അതേ സമയം ദേശീയപാതയിലെ ഗതാഗതകുരുക്ക് കാരണം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം യാത്രയ്ക്ക് എടുത്തെന്നും ഇതാണ് ചാര്‍ജ്ജ് തീരാന്‍ കാരണമായതെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here