എന്‍എസ്എസുമായി അഭിപ്രായവ്യത്യാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

എന്‍എസ്എസിനോട് എല്‍ഡിഎഫിന് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും എന്‍എസ്എസിനെ ആക്രമിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇങ്ങോട്ടാരും വരേണ്ടെന്ന് പറഞ്ഞ് എന്‍എസ്എസ് ആണ് വാതില്‍ കൊട്ടിയടച്ചത്. ശബരിമല റിവ്യൂ ഹര്‍ജിയില്‍ സാഹചര്യം മാറ്റം വരുന്നത് വരെ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാനാകില്ല എന്ന് സര്‍ക്കാരിന് നിലപാടെടുക്കാനാകില്ല.മറ്റ് വിഷയങ്ങളില്‍ എന്‍എസ്എസു മായി അഭിപ്രായ വ്യത്യാസമില്ല. വിശ്വാസം എന്‍ എസ് എസ്സിനെ രക്ഷിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.
വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് രഹസ്യകൂടിക്കാഴ്ച അല്ലെന്നും കണിച്ചുകുളങ്ങരയില്‍ എത്തിയപ്പോള്‍ കണ്ടതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ക്രൈസ്തവ സഭയെ നിയന്ത്രിക്കാന്‍ ഒരു നിയമവും കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നില്ല. ചര്‍ച്ച് ആക്ട് നടപ്പാക്കുമെന്നത് വ്യാജ പ്രചരണമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ ഇടത് സര്‍ക്കാര്‍ തടയുന്നു എന്ന അമിത് ഷാ യുടെ പ്രചരണം വ്യാജമാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നു.ഇത്തരം 3 സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു.ആയിരം തവണ മോദി ഗംഗയില്‍ മുങ്ങി കുളിച്ചാലും ജനദ്രോഹ നടപടികളുടെ പാപഭാരം മാറില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Read Also: പെരിയ ഇരട്ട കൊലപാതകം; എംഎൽഎ കുഞ്ഞിരാമന്റെ പങ്ക് ഗൗരവമായി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
പി.ജെ ജോസഫ് എല്‍ ഡി എഫില്‍ നല്ല നിലയില്‍ നിന്നയാളാണ്.മാണിക്കൊപ്പം പോയി ഒന്നുമില്ലാതായി.കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നത് ചെന്നിത്തലയാണ്.മാണിയെ ഒതുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിത്.ഇതിന്റെ ഭാഗമായാണ് ഭിന്നത ഉണ്ടാക്കുന്നത്.കേരള കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി കുറയ്ക്കാനുള്ള നീക്കമാണിതെന്നും കേരള കോണ്‍ഗ്രസില്‍ എല്ലാ കാലവും പിളര്‍പ്പുണ്ടാക്കുന്നത് കോണ്‍ഗ്രസാണെന്നും കോടിയേരി ആരോപിച്ചു.ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് എല്ലാ തടവുകാര്‍ക്കുമുള്ള ചട്ടപ്രകാരമാണ്.പരോള്‍ എല്ലാ തടവുകാര്‍ക്കും അര്‍ഹതപ്പെട്ടതാണ്.പരോള്‍ വ്യവസ്ഥ ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here