Advertisement

പെരിയ ഇരട്ട കൊലപാതകം; എംഎൽഎ കുഞ്ഞിരാമന്റെ പങ്ക് ഗൗരവമായി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

February 25, 2019
Google News 1 minute Read

കാസർകോട് ഇരട്ട കൊലപാതകത്തിൽ ഉദുമ എംഎൽഎ കുഞ്ഞിരാമനും മുൻ എംഎൽഎ കുഞ്ഞിരാമനും പങ്കുണ്ടെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടിയ ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു ദിവസം നീണ്ടു നിന്ന സമ്മേളനത്തിന് സമാപന ദിവസത്തിൽ പുതുതായി നിർമ്മിച്ച മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് കാര്യാലയവും ഉദ്ഘാടനം ചെയ്തു

കാസർകോട് പെരിയയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ ഉദുമ എംഎൽഎ കുഞ്ഞിരാമനും മുൻ എംഎൽഎ കുഞ്ഞിരാമനും പങ്കുണ്ടെന്നും പോലീസ് ഗൗരവമായി ഈ വിഷയം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. മലപ്പുറത്ത് വെച്ചു നടന്ന മുസ്‌ലീം ലീഗ് ജില്ലാ സമ്മേളന വേദിയിലാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

Read Also : പെരിയ ഇരട്ടക്കൊലപാതകം; എസ്പി മുഹമ്മദ് റഫീക്ക് അന്വേഷണ സംഘത്തലവൻ

ആറു ദിവസം നീണ്ടു നിന്ന മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പയിലെറ്റ് മുഖ്യാതിഥിയായി. കേരളത്തിൽ സമീപ കാലത്തായി നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാൻ ആവില്ലന്നും അക്രമ രാഷ്ട്രീയത്തിന് സാസ്‌കാരിക വത്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ സ്ഥാനമില്ലന്നും അദ്ദേഹം പറഞ്ഞു കേരളത്തിലെ നിലവിലെ ഭരണകൂടം അതിന് അതിന് കൂട്ട് നിൽക്കുകയാണെന്നും അവർക്കുള്ള മറുപടി ബാലറ്റിലൂടെ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പ്രത്യക്ഷത്തിൽ ഫാസിസത്തിന് എതിരെ സംസാരിക്കുകയും ബിജെപിക്ക് ഗുണകരമാകുന്ന നിലപാടുകൾ ഉപേക്ഷിക്കാൻ സിപിഎം തയ്യറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Read Also : പെരിയ ഇരട്ടക്കൊലപാതകം; സജി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ വിട്ടു

അഭിമാനകരമായ അസ്തിത്വം – 70 വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തോടെ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് നഗരമധ്യത്തിൽ വൈറ്റ് ഗാർഡ് അണിനിരന്ന പരേഡും സംഘടിച്ചിരുന്നു. ജില്ലാ കമ്മിറ്റക്ക് വേണ്ടി പുതുതായി പണി കഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here