പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍

peethambaran

പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന്  പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍.  റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പീതാംബരനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പീതാംബരന്‍ കോടതിയില്‍ പറഞ്ഞത്. ആറ് ദിവസം മുമ്പാണ് കൊലപാതക കേസില്‍ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

പീതാംബരനേയും സജി ജോര്‍ജ്ജിനേയും 14ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹോസ്ദുര്‍ഗ്ഗ് കോടതിയ്ക്ക് മുമ്പാകെയാണ് പീതീംബരന്റെ വെളിപ്പെടുത്തല്‍. ക്രൈം ബ്രാഞ്ച് ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ അപേക്ഷ നല്‍കും.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ പീതാംബരനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും.കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top