Advertisement

രണ്ട് സീറ്റില്‍ ഉറച്ച് പിജെ ജോസഫ്

February 25, 2019
Google News 0 minutes Read
pj joseph

രണ്ട് സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് രംഗത്ത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടില്‍ ഈ ആവശ്യം ഉന്നയിച്ചതാണെന്നും ഈ ആവശ്യത്തില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി. നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ആവശ്യം.

നാളെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുക. ഈ യോഗങ്ങളില്‍ രണ്ട് സീറ്റെന്ന വാദം വീണ്ടും ആവര്‍ത്തിക്കുുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പിജെ ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് ജോസഫ് വിഭാഗത്തിന് ലഭിക്കാന്‍ പ്രയാസമാണ്. അക്കാരണത്താലാണ് ഒരു സീറ്റെന്ന നിലപാടില്‍ ജോസഫ് പക്ഷം ഉറച്ച് നില്‍ക്കുന്നത്. ഈ സീറ്റില്‍ ജോസഫ് തന്നെ മത്സരിക്കാന്‍ സാധ്യതയും ഉണ്ട്.

രാജ്യസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധിയുണ്ട്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള നീക്കത്തെ ജോസഫ് പക്ഷം ശക്തമായി എതിര്‍ക്കുകയാണ്. ലോക് സഭാ ഇലക്ഷന് ചൂട് അടുത്തിരിക്കുന്നതിനാല്‍ പിളര്‍പ്പിലേക്ക് പാര്‍ട്ടി എത്തില്ല. ഊഹാപോഹങ്ങളാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് പിജെ ജോസഫ് പറയുന്നത്.

പിജെ ജോസഫ് മത്സരിക്കാന്‍ തയ്യാറായാല്‍ ഇടുക്കി സീറ്റ് യു‍ഡിഎഫ് വിട്ട് നല്‍കിയേക്കും. എന്നാല്‍ പകരം കോട്ടയം സീറ്റ് എടുക്കും. പത്തനംതിട്ടയിലുള്ള ആന്റോ ആന്റണിയെ കോട്ടയത്തേക്കും പത്തനം തിട്ടയില്‍ പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കാനുമാണ് നീക്കം. യുഡിഎഫ് ഒരു സീറ്റ് തന്നാല്‍ ആ സീറ്റില്‍ താന്‍ മത്സരിക്കുമെന്നാണ് ജോസഫിന്റെ നിലപാട്. ഇതിനെ കോണ്‍ഗ്രസ് എമ്മിലെ നേതാക്കളും പിന്തുണയ്ക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here