Advertisement

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി വോട്ടാകുമെന്ന പ്രതീക്ഷയില്‍ ബിജെപി

February 25, 2019
Google News 0 minutes Read
kissan nidhi

കർഷകക്ഷേമത്തിനായി ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിക്ക് ലഭിച്ച സ്വീകാര്യത തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് കണക്ക് കൂട്ടി ബിജെപി. കിസാൻ സമ്മാൻ നിധിക്കായുള്ള അപേക്ഷ നൽകാൻ സംസ്ഥാനത്തെ മിക്ക കൃഷിഭവനുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 14 ലക്ഷം കർഷകരാണ് ആനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകർ ആലപ്പുഴയിലാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നടപ്പിലാക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് കൂടുതൽ കർഷക വോട്ടുകൾ തന്നെ എന്ന് വ്യക്തം.

ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ നൽകുന്ന കേന്ദ്ര സർക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയിലെ ആദ്യ ഗഡു ഇപ്പോൾ തന്നെ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. വോട്ടെടുപ്പിനു മുൻപ് പരമാവധി പേരുടെ അക്കൗണ്ടിൽ പണം എത്തിക്കാനാണ് നീക്കം. കേരളത്തിലടക്കം ഇതു രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. ആദ്യ ഗഡുവായി 2000രൂപയാണ് മിക്കവരുടേയും അക്കൗണ്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

പ്രതിദിനം 16 രൂപ 40 പൈസ നൽകുന്ന കേന്ദ്രം , കർഷകരെ അപമാനിക്കുകയാണെന്ന് വിമർശനം കേരളത്തിൽ ഇടതു വലതു മുന്നണികൾ നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങളെ തളളി എല്ലായിടത്തും അപേക്ഷ നൽകാൻ കൂടുതൽ ആളുകൾ എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് കൂടുതൽ നിറം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 1076 കൃഷി ഭവനുകളിലും സമാന തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയത് ആലപ്പുഴ ജില്ലയിലാണ് എന്നതാണ് ശ്രദ്ധേയം. ഏതായാലും കിസാൻ സമ്മാൻ നിധിക്കായി കൃഷി ഭവനുകൾക്ക് മുന്നിൽ കണ്ട കർഷകരുടെ വലിയ ക്യൂ തെരഞ്ഞെടുപ്പ് പെട്ടിയിൽ വോട്ടായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here