റോബർട്ട് വാദ്രക്കെതിരായ അന്വേഷണ രേഖകൾ കൈമാറാൻ ഉത്തരവിട്ട് സിബിഐ കോടതി

കള്ളപ്പണക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ഓഫീസുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ പകർപ്പുകൾ നൽകാൻ ഡൽഹി സിബിഐ കോടതിയോട് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം രേഖകൾ വാദ്രയുടെ അഭിഭാഷകർക്ക് നൽകണമെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനോടാണ് ഉത്തരവിട്ടത്. അതിനിടെ വാദ്ര തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ മൊറാദാബാദിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നൽകി റോബർട്ട് വദ്ര ഫെയ്‌സ്ബുക്കിലെഴുതി കുറിപ്പാണ് ജനം ഏറ്റെടുത്തത്. ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് എടുത്ത് പറയുന്ന പോസ്റ്റിൽ ജനങ്ങളെ കൂടുതൽ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റോബർട് വാദ്ര പറഞ്ഞു.
Read More : പ്രിയങ്കയ്ക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന
രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ കഴിഞ്ഞ മാറി വരുന്ന സർക്കാരുകൾ തന്നെ മോശമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് വദ്ര പറയുന്നു. ഈ ആരോപണങ്ങളിലൊന്നും ഒരു കഴമ്പുമില്ലെന്ന് ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. അന്ധരും നിരാലംബരും അനാഥരുമായ നിരവധി പേർക്ക് താൻ ചെയ്ത സേവനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന ചിന്തയാണ് ഉണർത്തുന്നത്. ഇതൊന്നും വെറുതെയാകാൻ പാടില്ലെന്നും റോബർട്ട് വാദ്ര പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും റോബർട്ട് വദ്ര പോസ്റ്റിനൊപ്പം പങ്കുവെച്ചു.
ഈ മാസം ആദ്യമാണ് പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. റോബർട്ട് വദ്ര അന്വേഷണം നേരിടുന്നതിനാൽ പിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം വലിയ വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here