Advertisement

അയോധ്യ കേസ്: തന്റെ ഹർജി പരിഗണിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

February 25, 2019
Google News 1 minute Read

അയോധ്യ കേസില്‍ തന്റെ ഹർജി പരിഗണിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയിൽ. തർക്ക ഭൂമിയിൽ ആരാധന നടത്താനുള്ള തന്റെ മൗലിക അവകാശം അനുവദിക്കണമെന്ന് സ്വാമി കോടതിയിൽ വാദിച്ചു. ഭൂമി തർക്ക കേസ് നാളെ പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകാൻ സുബ്രഹ്മണ്യം സ്വാമിയോട് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.

അയോധ്യ ഭൂമിതർക്ക കേസ് വിശാലബെഞ്ചിനു വിടേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയോടെ രാമജന്മഭൂമി- ബാബ്റി മസ്ജിത് സ്ഥലതര്‍ക്കത്തില്‍ അവസാന വിധിയ്ക്കായുള്ള വഴി തെളിഞ്ഞെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയിരുന്നത്. സുപ്രീം കോടതിയുടെ ഈ വിധിയ്ക്ക് ശേഷമാണ് രാമജന്മഭൂമിയില്‍ ആരാധന നടത്തുന്നതിനായി സുപ്രീം കോടതിയെ സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here