സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് എന്‍ഡിഎ

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് എന്‍ഡിഎ. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമറിയിച്ച് ഘടക കക്ഷി നേതാവായ പി.സി തോമസ് രംഗത്തെത്തിയതിന് പിന്നാലെ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാലായില്‍ തുറന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പാലായില്‍ നടന്ന പൊതു സമ്മേളനത്തിലും പി.സി തോമസ് പങ്കെടുത്തു.
Read Also : കേരളാ കോണ്‍ഗ്രസിനെ പൂട്ടാന്‍ കോട്ടയം മണ്ഡലത്തില്‍ നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഎം
എന്‍.ഡി.എ നേതൃത്വം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പുതന്നെ ഘടകക്ഷി നേതാവായ പി.സി തോമസ് സ്ഥാനാര്‍ത്ഥിത്വം സ്വയം അറിയിച്ച് രംഗത്തെത്തിയിരുന്നു. സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ആയിരിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ് പ്രചാരണം ആരംഭിച്ച് എന്‍ഡിഎ രംഗത്തെത്തിയത്. മുന്നണി തീരുമാനം ഉണ്ടാകും മുമ്പേ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ കമ്മറ്റി ഓഫീസ് പാലായില്‍ തുറന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.
Read Also : കോട്ടയം സിപിഎം എടുത്താല്‍ പകരം സീറ്റ് വേണമെന്ന അവകാശവാദവുമായി ജനതാദള്‍ എസ്
എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റ് ധാരണ ആകാത്ത സാഹചര്യത്തില്‍ പ്രചാരണം നേരത്തെ ആരംഭിച്ചാല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എന്‍ഡിഎ. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞാണ് വോട്ടു തേടല്‍. ഇലക്ഷന്‍ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനു ശേഷം പാലായില്‍ നടന്ന പൊതു സമ്മേളനത്തിലും പി.സി തോമസ് പങ്കെടുത്തു. താഴെ തട്ടിലുള്ള യോഗങ്ങളും ബിജെപിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here