ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ

ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. പെൺമക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ അടിമാലി ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ മാസം 18ന് ആണ് സുരേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Read Also : ഉത്തരേന്ത്യയിൽ കർഷകരിൽ ഒരു പ്രധാന വിഭാഗം ആത്മഹത്യയുടെ വക്കിൽ
ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് ആറു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ജപ്തി നോട്ടിസ് ലഭിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here