അനുവാദമില്ലാതെ ചുംബിച്ചതിന് ട്രംപിന് എതിരെ യുവതിയുടെ പരാതി

അനുവാദമില്ലാതെ ചുംബിച്ചതിന് ട്രംപിന് എതിരെ പരാതിയുമായി യുവതി രംഗത്ത്. അല്‍വ ജോണ്‍സണ്‍ എന്ന യുവതിയാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അല്‍വ ട്രംപിനെതിരെ ഫ്ലോറിഡയിലെ ഫെഡറല്‍ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
2016ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്ന് ട്രംപിന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട സംഘത്തിലുണ്ടായിരുന്ന ആളാണ് അല്‍വ. അതിനിടെ ഫ്ലോറിഡയില്‍ നടന്ന റാലിയ്ക്കിടെയാണ് ട്രംപ് തന്റെ അനുവാദം കൂടാതെ ചുംബിച്ചതെന്ന് അല്‍വ ആരോപിക്കുന്നു. യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ വാഹനത്തില്‍ വച്ചാണ് ചുംബിച്ചത്. തന്റെ കൈകളില്‍ പിടിച്ച് ട്രംപ് ചുണ്ടില്‍ ചുംബിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകളോടുള്ള ട്രംപിന്‍റെ ഇരപിടിയന്‍ സ്വഭാവത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ഇതെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. പ്രചരണ പരിപാടിക്കിടെ വര്‍ഗ ലിംഗ വിവേചനം അനുഭവിച്ചിരുന്നതായും തന്‍റെ പുരുഷ സഹപ്രവര്‍ത്തകരെക്കാളും കുറഞ്ഞ വരുമാനമാണ് തനിക്കുണ്ടായിരുന്നതെന്നും അല്‍വ പരാതിയില്‍ ആരോപിക്കുന്നു.
എന്നാല്‍ വൈറ്റ് ഹൗസ് വക്താവ് ഇത് നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ തമാശകള്‍ ഉണ്ടാക്കുമായിരുന്നെന്നും അല്‍വ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here