റഫാല്‍ പുന:പരിശോധനാ ഹര്‍ജി; തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി

റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ പരിഗണിച്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചത്. ഉത്തരവില്‍ ഉണ്ടായ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകരായ യശ്വന്ത് സിന്‍ഹയും, അരുണ്‍ ഷൂറിയും, പ്രശാന്ത് ഭൂഷണുമാണ് നേരത്തെ ഹര്‍ജി നല്‍കിയത്. ആവശ്യം തള്ളിയ ഉത്തരവില്‍ ഗുരുതര പിഴവുകളുണ്ടെന്നും, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here