Advertisement

കർഷക ആത്മഹത്യ; മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിക്കും

February 27, 2019
Google News 1 minute Read

കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം ഇന്ന് വിളിക്കും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. കൃഷി – ധനകാര്യ മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കും.

Read More: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍; ഗൗരവമായി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

അതേസമയം നെല്ലിന്റെ താങ്ങുവില ഒരു രൂപ കൂട്ടി. ജപ്തി നടപടികളിൽ നിന്ന് ബാങ്കുകൾ പിന്മാറണമെന്നും നിര്‍ദ്ദേശമുണ്ട്.

 

കർഷക ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിക്കുന്നത്. കടക്കെണിയിൽ കുടുങ്ങിയവരെ സഹായിക്കുന്ന കാര്യത്തിൽ കൃഷി – ധനമന്ത്രിമാർ ചർച്ച നടത്തും. നെല്ലിന്റെ താങ്ങുവില ഒരു രൂപ കൂട്ടാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

കടക്കെണിയിൽ കുരുങ്ങി കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ . ജപ്തി നടപടികൾ നിർത്തി വെയ്ക്കാൻ ബാങ്കുകളോട് അഭ്യർത്ഥിച്ചു. സംസ്ഥാന തല ബാങ്കേഴ്സ് സമിതി മുഖ്യമന്ത്രി ഉടൻ വിളിച്ചു ചേർക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ.

Read More: വ്യവസായികള്‍ക്ക് കോടികള്‍ നല്‍കുന്ന മോദി കര്‍ഷകരെ അവഗണിക്കുന്നു: രാഹുല്‍

കടക്കെണിയിലായ കർഷകരെ സഹായിക്കുന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൃഷി – ധനമന്ത്രിമാർ ചർച്ച ചെയ്യും. കാർഷിക വായ്പയുടെ പേരിലല്ല ആത്മഹത്യകൾ എന്നാണ് സർക്കാരിന് ലഭിച്ച റിപ്പോർട്ട്. ഉയർന്ന പലിശക്ക് കാർഷികേതര വായ്പകളെടുത്ത് കുടുങ്ങിപ്പോയവരാണ്. ഇവരെ സഹായിക്കുന്നതിനാണ് പോംവഴി തേടുക. നെല്ലിന്റെ താങ്ങുവില നിലവിലെ 25 രൂപ 30 പൈസയിൽ നിന്ന് 26 രൂപ 30 പൈസയാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here