ഞങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് തെളിയിക്കാനാണ് ശ്രമിച്ചതെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ന് പുലര്‍ച്ചെ നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ഞങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് കാണിക്കാനാണ് തിരിച്ചടിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.
പുല്‍വാമ ആക്രമത്തിന് ശേഷം എല്ലാത്തരം അന്വേഷണങ്ങള്‍ക്കും തയ്യാറാണെന്ന് അറിയിച്ചതാണ്. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതാണ്. ഭീകരവാദികളെ സംരക്ഷിക്കില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയതാണ്. ആര്‍ക്കും പരിക്കേല്‍ക്കരുതെന്ന് പാക്കിസ്ഥാന് നിര്‍ബന്ധം ഉണ്ടായിരുന്നു. തങ്ങള്‍ സജ്ജരാണെന്നാണ് കാണിക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
മിഗ് വിമാനത്തിന്റെ വൈമാനികന്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തങ്ങളുടെ അതിര്‍ത്തി കടന്നതിനാല്‍ മിഗ് വിമാനത്തിന് നേരെ വെടി വയ്ക്കുകയായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here