സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച സ്വഭാവ നടനായി ജോജു ‘ജോസഫ്’

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവില്‍ ജോജു ജോര്‍ജ്. ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിനെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജോസഫ് എന്ന ചിത്രത്തിലെ ജോജുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ജോജു അവതരിപ്പിച്ചത്. സമകാലിക പ്രാധാന്യമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്. ചിത്രത്തിലെ ജോജുവിന്റെ അഭിനയവും കഥയും ഒത്തുചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു മികച്ച ദൃശ്യാനുഭവമായി. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മാത്രം ഒതുങ്ങിയ ജോജുവിന്റെ അഭിനയ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ജോസഫിലെ പൊലീസ് ഉദ്യോഗസ്ഥന്‍. 1991 ല്‍ സംവിധാന സഹായിയായിട്ടാണ് ജോജു സിനിമ രംഗത്തേക്ക് വന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടല്‍ കാലിഫോര്‍ണിയ, കസിന്‍സ്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദന്‍ തോട്ടം , ഉദാഹരണം സുജാത തുടങ്ങിയ സിനിമകളില്‍ ശ്രേദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല. ഇതില്‍ നായക കഥാപാത്രയെയാണ് ജോജു അവതരിപ്പിക്കുന്നത്.
49 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയാണ്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇത് രണ്ടാമത്തെ തവണയാണ് ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനായി.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച ചിത്രം- കാന്തൻ ലൗവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍)
മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലനടന്‍- മാസ്റ്റര്‍ മിഥുന്‍)
മികച്ച ബാലനടി- അബദി ആദി (പന്ത്)
മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്
മികച്ച ഗായിക- ശ്രേയാ ഘോഷല്‍
മികച്ച സംഗീത സംവിധായകന്‍- വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
മികച്ച പശ്ചാത്തല സംഗിതം- ബിജിപാല്‍ (ആമി)
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ഗാനരചയിതാവ്- പികെ ഹരിനാരായണന്‍
മികച്ച സംഗീത സംവിധായകന്‍- ഇഷാന്‍ ഭരത്വാജ്
മികച്ച രണ്ടാമത്തെ സിനിമ- ഒരു ഞായറാഴ്ച
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്ം- ഷമ്മി തിലകന്‍
മികച്ച ബാലതാരം- അബനി ആദി
ചിത്രസംയോജകൻ- അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
ഡബ്ബിങ് ആർട്ടിസ്റ്റ് (വനിത)- സ്നേഹ
നൃത്ത സംവിധായകൻ- പ്രസന്ന സുജിത്ത്
മികച്ച നവാഗത സംവിധായകൻ- സക്കറിയ മുഹമ്മദ്
മികച്ച ചിത്രസംയോജകൻ – അരവിന്ദ് മൻമഥൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here