Advertisement

ദേശീയ പോലീസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്‌   തുടങ്ങി

February 27, 2019
Google News 1 minute Read

പന്ത്രണ്ടാമത് ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. വിവിധസംസ്ഥാനങ്ങളില്‍ നിന്നും അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുമായി 600ല്‍ പരം അംഗങ്ങളാണ് ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, മറ്റ് ദേശീയമല്‍സരങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത താരങ്ങള്‍ ഉള്‍പ്പടെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കുന്നുണ്ട്.

Read Also: പട്ടാള വേഷവും കൈയില്‍ കളിത്തോക്കും; അവതരണം വ്യത്യസ്തമാക്കാന്‍ തെലുങ്ക് വാര്‍ത്താ ചാനല്‍ ചെയ്തത് ഇങ്ങനെ

ദേശീയ ഗെയിംസ് മെഡല്‍ ജേതാവും കേരള പോലീസ് ഇന്‍സ്‌പെക്ടറുമായ എലിസബത്ത് സൂസന്‍ കോശി ചാമ്പ്യന്‍ഷിപ്പില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും എയര്‍ പിസ്റ്റള്‍ ഫയറിങില്‍ പങ്കെടുത്താണ് സാന്നിധ്യമറിയിച്ചത്. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റെയിഞ്ചും മൂക്കുന്നിമല ഫയറിങ്ങ് റെയിഞ്ചുമാണ് മല്‍സര വേദികള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here