പട്ടാള വേഷവും കൈയില്‍ കളിത്തോക്കും; അവതരണം വ്യത്യസ്തമാക്കാന്‍ തെലുങ്ക് വാര്‍ത്താ ചാനല്‍ ചെയ്തത് ഇങ്ങനെ

വ്യത്യസ്ത വാര്‍ത്താ അവതരണത്തിലൂടെ കാണികളെ പിടിച്ചിരുത്താന്‍ പല പരീക്ഷണങ്ങളും ചാനലുകള്‍ നടത്താറുണ്ട്്. നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ ചെയ്തകാര്യങ്ങള്‍ വന്‍ വിവാദമാകുന്നു. ശ്രീദേവി ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്നതും ബോണി കപൂര്‍ സമീപത്ത് നിന്ന് നോക്കുന്നതും ഗ്രാഫിക്സിന്റെ സഹായത്തോടെ ചില ചാനലുകള്‍ പുനസൃഷ്ടിച്ചു കാണിച്ചിരുന്നു. മരണത്തിലെ ദുരൂഹത കാണിക്കാന്‍ തെലുങ്കാ ചാനലായ മഹാന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ബാത്ത് ടബ്ബില്‍ കിടന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാത്ത് ടബ്ബില്‍ വീണാല്‍ ഒരാള്‍ എങ്ങനെ മരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടര്‍ വിവരിക്കുന്നത്. ശ്രീദേവിയുടെ മരണത്തിലെ ഏറ്റവും പരിഹാസ്യമായ റിപ്പോര്‍ട്ടിംഗ് ആയി അത് മാറിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യ-പാക് സംഘര്‍ഷം യുദ്ധഭീതിക്ക് സമാനമായ സാഹചര്യത്തിലെത്തിയപ്പോള്‍ തെലുങ്ക് വാര്‍ത്താ ചാനലിലായ ടി വി 9 ന്റെ അവതാരകനെത്തിയത് പട്ടാളവേഷത്തില്‍. സൈനിക യൂണിഫോം ധരിച്ച് കളിത്തോക്ക് കൈയിലെടുത്താണ് അവതാരകന്‍ പ്രത്യേക്ഷപ്പെട്ടത്. ഗുജറാത്ത്, പഞ്ചാബ് അതിര്‍ത്തിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് അവതാരകന്‍ ‘പട്ടാളക്കാരനായത്’. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
Read more:അതിര്‍ത്തിയിലെ ആക്രമണങ്ങള്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here