Advertisement

അതിര്‍ത്തിയിലെ ആക്രമണങ്ങള്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

February 27, 2019
Google News 1 minute Read

പുൽവാമ ഭീകരാക്രമണത്തിലും ശേഷമുണ്ടായ സംഭവ വികാസങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേര്‍ന്നു. ശത്രു രാജ്യത്തിന്റെ നീചമായ ആക്രമണത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് ്രപതിപക്ഷം ഒന്നടങ്കം അറിയിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീമായി മുതലെടുക്കാനുള്ള ബിജെപി നീക്കത്തെ എതിർക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന പ്രമേയം യോഗത്തിൽ പാസാക്കി.

അതേസമയം, അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യയെ പിന്തുണച്ച് ചൈന രംഗത്തെത്തിയിരുന്ന്. ഭീകരവാദത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു. ഭീകരവാദ സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും ചൈന പറഞ്ഞു. റഷ്യക്കും ഇന്ത്യക്കുമൊപ്പം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഭീകരതയ്‌ക്കെതിരെ ചൈന നിലപാട് വ്യക്തമാക്കിയത്. തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നവര്‍ ഇതില്‍ നിന്നും പിന്തിരിയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read Also : പാക് ആക്രമണം: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണം നീക്കി

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ഇന്നലെ ചൈന നിലപാടെടുത്തിരുന്നു. ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീന് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here