പാക് ആക്രമണം: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണം നീക്കി

പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങള്‍ പുനരാരംഭിച്ചു. അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് കശ്മീരിലും ഹിമാചല്‍ പ്രദേശിലും ഉള്‍പ്പെടെ എട്ടോളം വിമാനത്താവളങ്ങളാണ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അമൃത് സര്‍ വിമാനത്താവളം അടച്ചു.
Read more: ഒരു ഇന്ത്യന്‍ വൈമാനികനെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട്, അമൃത്സര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരുന്നു. പ്രദേശങ്ങളെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിക്കുന്ന നടപടിയുമുണ്ടായി. അതിനിടെ ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്‍ അവകാശ വാദം ഉന്നയിച്ചു. എന്നാല്‍ വാദം തള്ളി വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പുറത്ത് വിട്ട ചിത്രം ആട്ടിടയന്റേതാണെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു വൈമാനികനെ കാണാനില്ലെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദ് വര്‍ത്തമാനെയാണ് കാണാതായത് എന്നാണ് സൂചന. രാവിലെ പാക് സേന ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പ്രതിരോധിക്കാനായി തിരിച്ച വൈമാനിക സംഘത്തില്‍ ഉള്ളയാളാണ് അഭിനന്ദ്.
അതേസമയം, ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യയ്ക്കിന്ന് എന്തും ചെയ്യാനാകുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വേണ്ടി വന്നാല്‍ തിരിച്ചടിക്കാന്‍ രാജ്യം സുസജ്ജമാണെന്നും പ്രകോപനം തുടര്‍ന്നാല്‍ രാജ്യം തിരിച്ചടിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. രജൗരി ജില്ലയിലായിരുന്നു ആക്രമണം. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. ആക്രമണം സ്ഥിരീകരിച്ച് പാക് സൈനിക മേധാവി ജനറല്‍ അസിഫ് ഗഫൂര്‍ രംഗത്തെത്തി. നിയന്ത്രണ രേഖ ലംഘിക്കാതെയാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ അവകാശ വാദം. ആക്രമണം ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ലെന്നും സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണെന്നാണ് അസിഫ് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here