ഒരു വൈമാനികനെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യന്‍ വൈമാനികനെ കാണാനില്ലെന്ന് വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യ. അല്‍പം മുമ്പ് മാധ്യമങ്ങളെ കണ്ട വിദേശ കാര്യ വക്താവ് രവീഷ് കുമാറും എയര്‍ വൈസ് മാര്‍ഷലുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എവിടെ വച്ചാണ് പൈലറ്റിനെ കാണാതായതെന്നോ പൈലറ്റിന്റെ പേരോ വിശദീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ വൈമാനികന്‍ ഉണ്ടെന്ന കാര്യത്തിലും ഇവര്‍ കൃത്യമായി പ്രതികരിച്ചിട്ടില്ല. പകരം ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ അതിര്‍ത്തി സൈനിക കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ പാക്കിസ്ഥാന്‍ എത്തിയെന്നും, പാക്കിസ്ഥാന്റെ ശ്രമത്തെ ഇന്ത്യ ചെറുത്തുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിനിടെ ഇന്ത്യയുടെ ഒരു മിഗ് വിമാനം കാണാതായെന്നും ഒരു വൈമാനികന്‍ ഇതുവരെ തിരിച്ച് എത്തിയിട്ടില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ വൈമാനികന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്ന് കാണിച്ച് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ വാര്‍ത്തകളും വീഡിയോകളും പുറത്ത് വിട്ടിരുന്നു. രണ്ട് വൈമാനികര്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് പാക്കിസ്ഥാന്റെ അവകാശ വാദം.
സ്ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദ് വര്‍ത്തമാനെയാണ് കാണാതായത് എന്നാണ് സൂചന. രാവിലെ പാക് സേന ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പ്രതിരോധിക്കാനായി തിരിച്ച വൈമാനിക സംഘത്തില്‍ ഉള്ളയാളാണ് അഭിനന്ദ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here