ആക്രമിച്ചത് പാക്കിസ്ഥാനെയല്ലെന്ന് സുഷമ

പാക്കിസ്ഥാനെയല്ല ആക്രമിച്ചതെന്ന് സുഷമ സ്വരാജ് . ഭീകരവാദം വച്ച് പൊറുപ്പിക്കില്ലെന്നും സുഷമ- വാങ് യി കൂടിക്കാഴ്ചയ്ക്കിടെ സുഷമ വ്യക്തമാക്കി. റഷ്യാ ചൈന ഇന്ത്യ സംയുക്ത സമ്മേളനത്തിന് ചൈനയിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനിസ് വിദേശകാര്യ മന്ത്രിയും ആയി ചര്‍ച്ച നടത്തി. ഇന്ത്യയുടെ വ്യോമാക്രമണത്തെ കുറിച്ചും സുഷമ വിശദീകരിച്ചു. മസ്ദൂറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്നും സുഷമ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരതയ്ക്ക് എതിരായ ആഹ്വാനം പാക്കിസ്ഥാന്‍ ഗൗനിച്ചില്ലെന്നും സുഷമ വിമര്‍ശിച്ചു. അമേരിക്കയും പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഭീകരതയ്ക്ക് എതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കണം. സൈനിക നടപടിയില്‍ ഏര്‍പ്പെടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോംപിയോ പാക് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. പാക്കിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമേറുകയാണ്. ഭീകരരെ തുരത്താന്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here