ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരന്‍ കൊല്ലപ്പെട്ട സംഭവം; നാല് പേര്‍ അറസ്റ്റില്‍

ജയ്പൂര്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ശകര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭജന്‍, അജിത്, മനോജ്, കുല്‍വിന്ദര്‍ എന്നിവര്‍. അറസ്റ്റിലായത്. പ്രൊഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read more: ജയ്പൂരില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലിനെറിഞ്ഞ് കൊന്നു

ഫെബ്രുവരി ഇരുപതിനാണ് പാക്കിസ്ഥാനിലെ സില്‍കോട്ട് സ്വദേശിയായ ശകര്‍ ഉള്ള ജയ്പുര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടത്. ടി വിയുടെ ശബ്ദവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ശകറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ശകര്‍ ഉള്‍പ്പെടെ നാലോളം തടവുകാര്‍ ടി വി കാണുകയായിരുന്നു. അതിനിടെ ടി വിയുടെ ശബ്ദവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ശകറിന്റെ തല കല്ലില്‍ ഇടിപ്പിക്കുകയായിരുന്നു. പുല്‍വാമയില്‍ നാല്‍പതോളം സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശകറിന്റെ കൊലപാതകം.

2011 മുതല്‍ ശകര്‍ ജയ്പൂര്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു. യു എ പി എ പ്രകാരമായിരുന്നു ശകറിനെ അറസ്റ്റു ചെയതത്. തുടര്‍ന്ന് 2017 ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More