Advertisement

ഇന്ത്യൻ വൈമാനികൻ അഭിനന്ദനെ നാളെ വിട്ടയക്കും

February 28, 2019
Google News 0 minutes Read

പാകി പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്താന്‍  നാളെ വിട്ടയക്കും.   ഇമ്രാന്‍ ഖാന്‍ വിവരം പാക് സംയുക്ത സര്‍ക്കാറിനെ ഈ വിവരം അറിയിച്ചു. ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയുടെ നയതന്ത്ര വിജയമാണിത്. ഇന്നലെയാണ്  അഭിനന്ദനെ പാക് സൈന്യം പിടികൂടിയത്.

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെങ്കില്‍ അഭിനന്ദനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള അഭിനന്ദനെ ഉടന്‍ മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

നിയന്ത്രണ രേഖയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്. താഴെ ഇറങ്ങിയതിന് പിന്നാലെ ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇന്ത്യയെന്ന് ഇവര്‍ മറുപടി നല്‍കിയതിന് പിന്നാലെ അഭിനന്ദന്‍ ഇന്ത്യയ്ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ചു.  ഇതിന് പിന്നാലെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു.  ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ക്കുകയായിരുന്നു.

തമിഴ്നാട് സ്വദേശിയാണ് അഭിനന്ദന്‍ വര്‍ധമാന്‍. വിരമിച്ച എയര്‍മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ധമന്റെ മകനാണ് അഭിനന്ദന്‍. നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്നു സിങ്കക്കുട്ടി. മിഗ് യുദ്ധവിമാനങ്ങളില്‍ വിദഗ്ധനായിരുന്നു സിങ്കക്കുട്ടിയും. സേനയില്‍ ചേര്‍ന്നതിന് ശേഷം അച്ഛന്റെ ഈ പാതയാണ് മകനും പിന്തുടര്‍ന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് അഭിനന്ദന്‍ ലീവിന് വീട്ടിലെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഭിനന്ദന്റെ ഭാര്യയും വ്യോമസേനയിലെ പൈലറ്റാണ്.

കാര്‍ഗില്‍ യുദ്ധ സമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു എസ്. വര്‍ധമാന്‍. 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ കമാന്‍ഡായിരുന്നു. ഇന്നലെ വീഡിയോ പുറത്ത് വന്നതിന് ശേഷം അഭിനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ജല്‍വായു വിഹാര്‍ ഹൗസിംഗ് കോളനിയിലേക്ക് എത്തിയവരെ സുരക്ഷാ സേന തടഞ്ഞു. കോളനിയിലേക്ക് പുറത്ത് നിന്ന് ആരെയും ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല. പോലീസ് കാവലിലാണ് വീടും പരിസരവും. 2004ലാണ് അഭിനന്ദന്‍ വ്യോമസേനയില്‍ ചേര്‍ന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here