ബംഗലൂരുവിലെ കറാച്ചി ബേക്കറിയിൽ ബേംബ് ഭീഷണി

ബംഗലൂരുവിലെ കറാച്ചി ബേക്കറിയിൽ ബേംബ് ഭീഷണി. ബേക്കറിയുടെ പേരിലെ ‘കറാച്ചി’ എന്ന വാക്ക് മാറ്റിയില്ലെങ്കിൽ ബേക്കറി ബോംബവെച്ച് തകർക്കുമെന്നാണ് ഭീഷണി. ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഈ ബംബ് ഭീഷണി ഏറെ ആശങ്കയോടെയാണ് അധികൃതർ നോക്കി കാണുന്നത്.
ടെലിഫോണിലൂടെയാണ് ഭീഷണി സന്ദേശം വന്നത്. ‘അധോലോക നായകൻ വിക്കി ഷെട്ടി’ എന്നാണ് ടെലിഫോണിൽ ഭീഷണിപ്പെടുത്തിയ വ്യക്തിയ സ്വയം പരിചയപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് നഗരത്തിലെ കറാച്ചി ബേക്കറിയുടെ മറ്റൊരു സ്ഥാപനത്തിലേക്കും ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതെ തുടർന്ന് ‘കറാച്ചി’ എന്ന പേര് ബാനർ കെട്ടി മറക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച്ച 12-15 പേർ കറാച്ചി ബേക്കറിയിലെത്തി ഈ പേര് എവിടെ നിന്നു വന്നെന്നും കറാച്ചി എന്ന പേര് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
കറാച്ചി ബേക്കറിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥാപനം തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിച്ച് പോരുന്ന ഒരു സ്ഥാപനമാണ് കറാച്ചി ബേക്കറിയെന്നും വിഭചനകാലത്ത് ഇന്ത്യയിലേക്ക് എത്തിയ ഖാൻചന്ദ് രംനാനി എന്ന വ്യക്തിയാണ് കറാച്ചി ബേക്കറിയുടെ സ്ഥാപകനെന്നും 1953 ലാണ് ഇത് തുടങ്ങിയതെന്നും കുറിപ്പിൽ പറയുന്നു. തങ്ങൾ ഇന്ത്യക്കാരാണെന്നും എന്നും ഇന്ത്യയ്‌ക്കൊപ്പം തന്നെയായിരിക്കുമെന്നും അധികൃതർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here