Advertisement

‘നവകേരളത്തിനാ’യുള്ള നവോത്ഥാനം’; മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകം പ്രകാശനം ചെയ്തു

February 28, 2019
Google News 1 minute Read

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണമില്ലങ്കിലും മുഖ്യമന്ത്രിയുടെ പ്രസംഗം പുസ്തകമായി അടിച്ചിറക്കാന്‍ സര്‍ക്കാരിന് സാമ്പത്തിക തടസമില്ല. ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ നവോത്ഥാന പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുസ്തകം പുറത്തിറക്കി. 19 അധ്യായങ്ങളുള്ള പുസ്തകമാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയത്. ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്നും വനിതാ മതില്‍ കാലത്തും മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളാണ് സൗജന്യ വിതരണത്തിന് സര്‍ക്കാര്‍ സജ്ജമാക്കിയത്.

പിണറായി വിജയന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം മന്ത്രിസഭയുടെ 1000 ദിനാഘോഷവേദിയിലാണ് പ്രകാശനം ചെയ്തത്. ‘നവകേരളത്തിനാ’യുള്ള നവോത്ഥാനം’ എന്ന പുസ്തകം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പ്രകാശനം ചെയ്തു. ആറ്റിങ്ങല്‍ എംഎല്‍എ. ബി സത്യന്‍ പുസ്തകം ഏറ്റുവാങ്ങി.

നവോത്ഥാനം, നവോത്ഥാനനായകരും പ്രസ്ഥാനങ്ങളും, നിലപാടുകള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണു പുസ്തകം തയ്യാറായായിരിക്കുന്നത്. വിവിധ നവോത്ഥാന നായകരുമായി ബന്ധപ്പെട്ട പരിപാടികളില്‍ ചെയ്ത പ്രസംഗങ്ങള്‍, സ്ത്രീ-പുരുഷസമത്വം, ശബരിമലവിവാദം തുടങ്ങിയ വിഷയങ്ങളില്‍ നിയമസഭയിലടക്കം നടത്തിയ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും ഉള്‍പ്പെടെ 19 അദ്ധ്യായങ്ങളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here