ഇന്ത്യന്‍ സേനയ്ക്ക് ആദരവ്; മകന് മിറാഷ് എന്ന് പേര് നല്‍കി അധ്യാപകന്‍

പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകളെ തകര്‍ത്ത ഇന്ത്യന്‍ സേനയ്ക്ക് ആദരവുമായി അജ്മീരില്‍ നവജാത ശിശുവിന് മിറാഷ് എന്ന പേരു നല്‍കി. പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന മറുപടി നല്‍കിയതിന്‍റെ ഓര്‍മ്മയ്ക്കാണ് രക്ഷിതാക്കള്‍ കുഞ്ഞിന് മിറാഷ് എന്ന് പേരിട്ടത്. അജ്മീര്‍ സ്വദേശിയായ എഎ റാത്തോഡാണ് മകന് മിറാഷ് റാത്തോഡ് എന്ന് പേര് നല്‍കിയത്.
ഞങ്ങള്‍ അവന് മിറാഷ് എന്ന് പേരിട്ടു. ഇന്ത്യന്‍ വ്യോമസേന നടത്തിയ മറക്കാനാകാത്ത തിരിച്ചടിയുടെ ഓര്‍മയ്ക്കായാണിത്. അതിന് ചുക്കാന്‍ പിടിച്ച മിറാഷ് പോര്‍വിമാനങ്ങളായിരുന്നല്ലോ. വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ സുരക്ഷാസേനയില്‍ അംഗമാകുമെന്നാണ് പ്രതീക്ഷ, അധ്യാപകൻ കൂടിയായ എഎ റാത്തോഡ് പറയുന്നു
കഴിഞ്ഞ ദിവസമാണ് പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കശ്മീരിലും പാക് പ്രവിശ്യയിലുമുള്ള മൂന്ന് ജെയ്‌ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത്. ഇന്ത്യയുടെ വജ്രായുധം എന്നറിയപ്പെടുന്ന 12 മിറാഷ്2000 വിമാനങ്ങളായിരുന്നു ദൗത്യം ഏറ്റെടുത്തത്. 20 മിനിട്ടോളം നീണ്ട ഓപ്പറേഷനില്‍ മുന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് തിരിച്ചടിയെന്നോണം ഇന്നലെ അതിര്‍ത്തി ലംഘിച്ച് എത്തിയ പാക്കിസ്ഥാന്‍ പോര്‍ വിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചിരുന്നു. എന്നാല്‍ ആ ഉദ്യമത്തിനിടെ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു മിഗ് വിമാനം നഷ്ടപ്പെട്ടു. അതിന്റെ വൈമാനികന്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണ്. ഇദ്ദേഹത്തെ തിരികെ ലഭിക്കുന്നതിനായി ഇന്ത്യ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here