നിമിഷാ സജയനെ മികച്ച നടിയ്ക്ക് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍

നിമിഷാ സജയനെ മികച്ച നടിയ്ക്ക് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജോജു ജോര്‍ജ്ജും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്ക്കൂള്‍ കുട്ടിയുടെ വേഷത്തിലാണ് നിമിഷ ഈ ചിത്രത്തിലെത്തുന്നത്. ജാനു എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ സിനിമയിലെ ജാനുവും, കുപ്രസിദ്ധ പയ്യനിലെ അന്ന എലിസബത്ത് കോശി എന്ന കഥാപാത്രവുമാണ് നിമിഷയെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
മലയാളത്തിലെ വലിയ അഭിനേതാക്കള്‍ക്കൊപ്പം മത്സരിച്ചത് തന്നെ പ്രതീക്ഷിച്ചതിലും വലിയ അവാര്‍ഡ്: ജോജു ജോര്‍ജ്
നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ ശശിധരനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here