കണ്ണൂരില്‍ നിന്നും ഗോ എയര്‍ വിമാനസര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗോ എയര്‍ വിമാന സര്‍വീസ് ആരംഭിച്ചു. കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസും അബുദാബിയിലേക്ക് നാല് വിമാനസര്‍വീസുമാണ് തുടങ്ങിയത്.ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി ഒമ്പതേമുക്കാലിന് പുറപ്പെട്ട് പ്രാദേശിക സമയം അര്‍ധ രാത്രി പന്ത്രണ്ടേ അഞ്ചിന് മസ്‌കറ്റിലെത്തുന്ന തരത്തിലും തിരികെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 1.05ന് പുറപ്പെട്ട് രാവിലെ ആറ് മണിക്ക് കണ്ണൂരിലെത്തുന്ന തരത്തിലുമാണ് മസ്‌കറ്റ് കണ്ണൂര്‍ സര്‍വീസുകള്‍.

Read Also: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്തര്‍ദേശീയ സര്‍വീസുകള്‍ തുടങ്ങുന്നു

കൂടാതെ തിങ്കള്‍, ബുധന്‍, വെള്ളി,ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.10ന് അബുദാബിയിലേക്കും തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തിരിച്ച് രാവിലെ 7.10ന് കണ്ണൂരെത്തുന്ന രീതിയിലുമാണ് കണ്ണൂര്‍ അബുദാബി സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിനെ ബേസ് വിമാനത്താവളമാക്കി ഒട്ടേറെ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും നിലവില്‍ ഗോ എയറിന് പദ്ധതിയുണ്ട്. കൂടാതെ കണ്ണൂരിന്റെ വിനോദ സഞ്ചാര മേഖലകള്‍ പ്രയോജനപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More