Advertisement

വിപത്തുകൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

February 28, 2019
Google News 1 minute Read
Narendra Modi on congress

രാജ്യം അഭിമുഖീകരിക്കുന്ന വിപത്തുകൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയുള്ള മഹാസംവാദിൽ രാജ്യത്തെമ്പാടുമായൊരുക്കിയ 15000 കേന്ദ്രങ്ങളിലൂടെ ബിജെപി ബൂത്തു തല പ്രവർത്തകരോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Also: ഇന്ത്യ ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ സേനയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.പൗരന്മാർ സർക്കാരിൽ വിശ്വാസം അർപ്പിക്കണം.പാക്കിസ്ഥാൻ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരായി രാജ്യം ഒറ്റക്കെട്ടായി പോരാടി വിജയിക്കും.ബിജെപി ബൂത്തുതല പ്രവർത്തകരോട് മഹാസംവാദ് പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശത്രുക്കൾക്ക് നമ്മെ ഭയപ്പെടുത്താനാവില്ല. നമ്മുടെ സൈനികരുടെ മനോധൈര്യവും ദുർബലപ്പെടുത്താനാകില്ല. എന്നാൽ ശത്രുക്കൾ നമുക്ക് നേരെ വിരൽ ചൂണ്ടുന്നില്ലെന്ന് നമ്മൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ പുരോ​ഗതിയിലേക്ക് നീങ്ങുന്നത് തടയുകയാണ് ശത്രുക്കളുടെ ലക്ഷ്യം. അതിനായാണ് ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ ശത്രു ഭീകരരെ കൂട്ടുപിടിക്കുന്നത്. ഈ അവസരത്തിൽ നമ്മൾ എല്ലാവരും ഒന്നിച്ച് നിൽക്കണം. ഐക്യത്തോടെ നിലനിന്ന് സൈനികർക്ക് കരുത്ത് പകരണമെന്നും നരേന്ദ്രമോ​ദി കൂട്ടിച്ചേർത്തു.ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയേയും അണികളേയും ബൂത്തു തലത്തിലെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മഹാസംവാദ് സംഘടിപ്പിച്ചത്.

Read Also: രാജ്യത്തിന്റെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാകിസ്ഥാൻ കസ്റ്റഡിയിലുള്ള  വൈമാനികന്‍ അഭിനന്ദിന്‍റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടക്കുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. വീഡിയോ കോൺഫറൻസ് പരിപാടിയായ മഹാസംവാദ് റദ്ദാക്കണമെന്ന് കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു.

രാജ്യത്തെമ്പാടുമായി 15000 കേന്ദ്രങ്ങൾ മഹാസംവാദത്തിനായി സജ്ജമാക്കിയിരുന്നു. തിരഞ്ഞെടുത്ത പ്രവർത്തകർ പ്രധാനമന്ത്രിയോട് എഴുതി നൽകിയ ചോദ്യങ്ങൾ ചോദിച്ചു. കേരളത്തിൽ 150 കേന്ദ്രങ്ങളും, തിരുവനന്തപുരം ജില്ലയിൽ 15 കേന്ദ്രങ്ങളിലും പ്രവർത്തകർ പ്രധാനമന്ത്രിയുമായി സംവാദിക്കാനെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള കോഴിക്കോട്ടും നേമം നിയോജക മണ്ഡലത്തിലെ പരിപാടി കമലേശ്വരത്ത് ഒ.രാജഗോപാൽ എം.എൽ.എയും ഉദ്ഘാടനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here