ഇന്ദ്ര നൂയി ആമസോണിന്റെ ഡയറക്ടർ ബോർഡിൽ

പെപ്‌സിക്കോയുടെ മുൻ മേധാവിയും ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകത്തെ പ്രമുഖ ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്റെ ഡയറക്ടർ ബോർഡിലേക്ക് നോമിനേറ്റ് ചെയ്തു.
ആമസോണിന്റെ ബോർഡിൽ ഉൾപ്പെടുത്തുന്ന അഞ്ചാമത്തെ വനിതയാണ് ഇന്ദ്ര നൂയി. വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തുക എന്ന കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് നിയമനം. പതിനൊന്നംഗ ബോർഡിൽ അഞ്ച് പേർ വനിതകളാണ് .
കഴിഞ്ഞ വർഷം സ്റ്റാർ ബക്‌സ് കോർപറേഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ റോസലിൻഡ് ബ്രൂവരെ കമ്പനി ബോർഡിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. ജെയ്മി ഗോർലിക്, ജൂഡിത്ത് മക്ഗ്രാത്ത് , പട്രീഷ്യ സ്‌ടോൻസിഫാർ എന്നിവരാണ് മറ്റ് വനിതകൾ.
Read Also : ആമസോണിൽ ആപ്പിൾ ഫെസ്റ്റ്; ആപ്പിൾ ഗാഡ്‌ജെറ്റുകൾക്ക് 16,000 രൂപ വരെ വിലക്കുറവ് !
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ദ്ര നൂയി പെപ്‌സികോ സി ഇ ഒ സ്ഥാനം ഒഴിഞ്ഞത്. അറുപത്തിമൂന്നുകാരിയായ അവർ ചെന്നൈ സ്വദേശിയാണ്. രാജ് കെ നൂയി ആണ് ഭർത്താവ്. രണ്ടു പെണ്മക്കളാണ് അവർക്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here