Advertisement

നാഷണൽ ഹെറാൾഡ് കെട്ടിടം ഒഴിയണം

February 28, 2019
Google News 1 minute Read
national herald

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള തീരുമാനം ശരിവെച്ച് ഡൽഹി ഹൈക്കോടതിയുടെ  ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേർണലിസ്റ്റ് ലിമിറ്റഡ് നൽകിയ അപ്പീൽ കോടതി തള്ളി.

ReadAlso:  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടും സോണിയ ഗാന്ധിക്ക് തിരിച്ചടി

നികുതിയും പലിശയുമായി 249.15 കോടി പിടിച്ചെടുക്കാനുള്ള നടപടിയാണ് ആദായ നികുതി വകുപ്പ് നടത്തിയത്. ഇതിന് എതിരെ നാഷണല്‍ ഹെറാല്‍ഡിന്റെ ഉടമകളായ യങ് ഇന്ത്യന്‍ ഡല്‍ഹിയാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യയുടെ മുഖ്യ ഓഹരി ഉടമകള്‍.നാഷണല്‍ ഹെറാള്‍ഡിന്റെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഇരുവരെയും കോടതി നേരത്തേ നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. ഇരുവര്‍ക്കും നിരുപാധിക ജാമ്യവും അനുവദിച്ചിരുന്നു. 2010 നവംബറിലാണ് 50 ലക്ഷം രൂപയുടെ മൂലധനത്തില്‍ യങ് ഇന്ത്യന്‍ രൂപവത്കരിച്ചത്. തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് ഉടമകളായ അസോസിയേറ്റഡ് ജേണലിന്റെ ഭൂരിഭാഗം ഓഹരിയും യങ്ക് ഇന്ത്യന്‍ ഏറ്റെടുത്തു.

ഡല്‍ഹി ഐടിഓയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നവംബര്‍ 30നാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ലാന്‍ഡ് ആന്‍റ് ഡെവലപ്മെന്‍റ് ഓഫീസ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് നോട്ടീസ് നല്‍കിയത്. അമ്പത്തിയാറ് വര്‍ഷത്തേക്കാണ് കെട്ടിടം ഉപയോഗിക്കുന്നതിനുള്ള കരാര്‍. ഇതിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു കേന്ദ്രത്തിന്‍റെ നടപടി. ഇതിനെതിരെയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും, പത്ര സ്വതാന്ത്ര്യത്തിനെതിരാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് വേണ്ടിയാണ് കെട്ടിടം ലീസിന് നല്‍കിയതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ ഒരു പത്ര സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാണിജ്യാവശ്യങ്ങള്‍ക്കാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. ഇത് അംഗീകരിച്ചാണ് നേരത്തെ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്‍റെ ഹര്‍ജി തള്ളിയത്. രണ്ടാഴ്ച്ചക്കകം കെട്ടിടം ഒഴിയണമെന്നും അന്ന് കോടതി ഉത്തരവിട്ടു. ആ ഉത്തരവാണ് ഇപ്പോള്‍ ഡൽഹി ഹൈക്കോടതിയുടെ  ഡിവിഷൻ ബെഞ്ച് ശരി വച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here