ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാനുളള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

രാജ്യത്തെ പത്തുലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാനുളള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തരവ് ഭേദഗതി ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ReadAlso: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരും ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയിട്ടുണ്ട്. ഈമാസം പതിമൂന്നിനാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത ആദിവാസികളെ വനത്തില്‍ നിന്ന് കുടിയിറക്കാന്‍ കോടതി ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
ഉത്തരവ് നടപ്പായാല്‍ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങള്‍ കുടിയിറങ്ങേണ്ടി വരും. ജൂലൈ 27 നു മുൻപ് ഒഴിപ്പിക്കണമെന്ന് നിർദേശം. നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .
വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലായിരുന്നു സുപ്രീം കോടതിയുടെ വിധി. യു പി എ സർക്കാർ കൊണ്ടുവന്ന നിയമത്തെ ബിജെപി സർക്കാർ കോടതിയിൽ അനുകൂലിച്ചിരുന്നില്ല. ഹർജികളെ കേന്ദ്രം കോടതിയില്‍ എതിർത്തിരുന്നില്ല. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here