Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണം; ശബരിമല കർമ്മ സമിതി

February 28, 2019
Google News 1 minute Read

തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി. ഇന്ന് കോഴിക്കോട് ചേർന്ന ശബരിമല കർമ്മ സമിതി ദേശീയ കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയർന്നത്. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം കൊണ്ട് വരണമെന്നും അതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും യോഗം വ്യകതമാക്കി.

Read Moreശബരിമല; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക കമ്പനി

ഇന്ന് ചേർന്ന ശബരിമല കർമ്മ സമിതി ദേശീയ കമ്മിറ്റി യോഗത്തിൽ  തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.ഭക്തർക്കൊപ്പം നിൽക്കേണ്ടതിന് പകരം ബോർഡ് അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൈകളിൽ ക്ഷേത്രങ്ങളിൽ സുരക്ഷിതമല്ലെന്നും ശബരിമല കർമ്മ സമിതി  ജനറൽ സെക്രട്ടറി എസ്.ജെ.ആർ കുമാർ അഭിപ്രായപ്പെട്ടു.

Read Moreശബരിമല ഹർത്താൽ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 990 കേസുകൾ

ക്ഷേത്രങ്ങളിലെ  ആചാര സംരക്ഷണത്തിന്  കേന്ദ്രം ഇടപെടണമെന്നും നിയമനിർമാണം കൊംടുവരണമെന്നും സമിതി ആവശ്യപ്പെട്ടുവരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്‌ക്ക് പിന്തുണ നൽകുമെന്നും യോഗം സൂചന നൽകി.ജസ്റ്റിസ് എൻ.കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന യോഗത്തിൽ സ്വാമി ചിതാനന്ദപുരി,ടി.പി സെൻകുമാർ, കെ.എസ് രാധാകൃഷ്ണൻ, കെ.പി ശശികല എന്നിവരെ കൂടാതെ 9 സംസ്ഥാനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here