Advertisement

കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടു; 8 പേര്‍ക്ക് പരിക്ക്

March 1, 2019
Google News 0 minutes Read
indian army

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്‌വാരയിലാണ് ആക്രമണമുണ്ടായത്. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പട്ടതായാണ് വിവരം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് പൊലീസുകാര്‍, ഒരു ജവാന്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് കമാന്‍ഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെയും കുപ്വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഹന്ദ്വാര മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു ഭീകരനെ സൈന്യം പിടികൂടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here