Advertisement

സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംവിധാനം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനമായി

March 1, 2019
Google News 1 minute Read

സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംവിധാനം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ടി.പി.രാമകൃഷ്ണൻ. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 6 സ്കൂളുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റുഡൻസ് പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും കൂടുതൽ സ്കൂളുകളിൽ പദ്ധതി വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി ടി.പി.രാമകൃഷ്ണൻ . താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 6 സ്കൂളുകളുടെ പാസിംഗ് ഔട്ട് പരേഡിന് കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂളിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പസുകൾ ലഹരി മുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മുന്നിൽ നിന്ന് പ്രവർത്തിക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു. രാജ്യാതിർത്തിയിൽ സംഘർഷം നിറഞ്ഞ അവസ്ഥയാണ്. ഈ സമയത്ത് ഓരോരുത്തരും നമ്മുടെ പട്ടാളക്കാർക്ക് പിന്തുണ നൽകണം. ഒരു ഭീകരവാദത്തിനും രാജ്യത്തെ ഭിന്നിപ്പിക്കാനാവില്ലന്നും മന്ത്രി പറഞ്ഞു.

Read More : ഒഡീഷയില്‍ പോലീസ് ബസ്സില്‍ ട്രക്ക് ഇടിച്ച് അപകടം; രണ്ട് പോലീസുകാര്‍ മരിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള അദ്ധ്യക്ഷനായി. ചടങ്ങിൽ വിവിധ സ്കൂളുകളിൽ നിന്നു വിരമിക്കുന്ന അധ്യാപക അനധ്യാപക ജീവനക്കാർക്ക് ഉപഹാരം നൽകി . ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ.പി.എസ് ,ജില്ലാ നോഡൽ ഓഫീസർ കെ.അശ്വകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here