അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു; അതിർത്തി ജില്ലകൾക്ക് ഇന്ന് വെടിയൊച്ചകൾ നിലയ്ക്കാത്ത എഴാമത്തെ ദിവസം

ജമ്മുകാശ്മിരിലെ അതിർത്തി ജില്ലകൾക്ക് ഇന്ന് വെടിയൊച്ചകൾ നിലയ്ക്കാത്ത എഴാമത്തെ ദിവസ്സമാണ് . സംസ്ഥാനം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ പാക്ക് റെയിഞ്ചേഴ്‌സ് ഇപ്പോഴും കനത്ത ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രി വെടിനിർത്തൽ കരാർ ലംഘിച്ച് പൂഞ്ചിൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരും അഞ്ചു സുരക്ഷ സൈനികരുമാണ് കൊല്ലപ്പെട്ടത്.
ജമ്മുകാശ്മീരിലെ നിലവിലുള്ള സാഹചര്യം വിലയിരുത്താൻ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം ചേരും. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വെസ്റ്റേൺ റെയിൽവേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ബാലക്കോട്ട് ഭീകരർക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവർക്ക് എതിരെ നടപടിക്ക് ശുപാർശ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ പാർലമെന്ററി സമിതി വിദേശകാര്യ സെക്രട്ടറിക്ക് നിർദേശം നൽകി. ബാലക്കോട്ട് ഭീകര വിരുദ്ധ പ്രത്യാക്രമണത്തെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിയ്ക്കുന്നതെന്ന് സമിതി കണ്ടെത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ പരിഹാസ്യരാക്കും എന്ന് സമിതി വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here