Advertisement

പരിയാരം മെഡിക്കല്‍ കോളേജ്; ഓർഡിനൻസ് ഗവർണർ ഒപ്പുവച്ചു

March 2, 2019
Google News 1 minute Read
pariyaram

കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റുന്ന ഓര്‍ഡിനന്‍സ് ഗവർണർ ഒപ്പുവച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം ഗവർണറോട് ശിപാർശ ചെയ്തിരുന്നു.

പരിയാരം കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, ഡന്റല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളേജ് ഓഫ് നഴ്‌സിംഗ്, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഈ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറുന്നതോടെ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ സൗജന്യ ചികിത്സ ജനങ്ങള്‍ക്കും ലഭ്യമാകും. ഉത്തര മലബാറില്‍ സര്‍ക്കാര്‍ മേഖലയില്‍ മറ്റ് മെഡിക്കല്‍ കോളേജില്ലാത്തതിനാല്‍ ഇത് ഏറെ അനുഗ്രഹമാകും. ഇതിലൂടെ ജനങ്ങളുടെ വലിയ ആവശ്യങ്ങളിലൊന്നാണ് സാധിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here