Advertisement

പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍ വര്‍ധമാന്റെ വെളിപ്പെടുത്തല്‍

March 2, 2019
Google News 4 minutes Read
varthaman

പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതായി അഭിനന്ദന്‍ വര്‍ധമാന്റെ വെളിപ്പെടുത്തല്‍. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഫെബ്രുവരി 27 നാണ് അഭിനന്ദൻ പാക് കസ്റ്റഡിയിലാകുന്നത്. അതിർത്തി കടന്നെത്തിയ പാക്പോർ വിമാനങ്ങളെ വിജയകരമായി തുരത്തിയോടിച്ച അഭിനന്ദനന്‍റെ മിഗ് 21 വിമാനം ഒടുവിൽ തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി പാക് അതിർത്തിയിലിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അഭിനന്ദന്‍ പാരച്യൂട്ടില്‍ പറന്ന് ഇറങ്ങിയത്.

ReadAlso: വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനന്ദന്‍ വര്‍ധമാന്‍ പങ്കെടുത്ത ടെലിവിഷന്‍ പരിപാടിയുടെ വീഡിയോ
ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അഭിനന്ദനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്നലെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ തോക്ക് തിരികെ തന്നില്ല. വാച്ച്, മോതിരം, കണ്ണട എന്നിവ എന്നിവ തിരിച്ച്  തന്നെങ്കിലും തോക്ക് തിരികെ തരാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here