ആ തകർപ്പൻ നൃത്ത രംഗങ്ങൾ പ്രഭുദേവ പഠിപ്പിച്ചതിങ്ങനെ; റൗഡി ബേബി മേക്കിംഗ് വീഡിയോ പുറത്ത്

റൗഡി ബേബി എന്ന പാട്ടും അതിനെ തകർപ്പൻ ഗാനരംഗങ്ങളും വളരെ പെട്ടെന്നാണ് വൈറലായത്. പ്രേമത്തിൽ സായ് പല്ലവിയുടെ നൃത്തം കണ്ട് നിവിൻ പോളി കണ്ണു തള്ളിയ പോലെ റൗഡി ബേബി ഗാനത്തിൽ സായിയും പ്രകടനം കണ്ട് തമിഴ് ആരാധകരുടേയും കണ്ണു തള്ളിയിരിക്കുകയാണ്. ഈ ഗാനരംഗങ്ങളുടെ മേക്കിംഗ് വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മാരി 2 വിലെ ഗാനമാണ് റൗഡി ബേബി. ബാലാജി മോഹൻ സംവിധാനം ചെയ്ത തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് മാരി 2. 2015 ൽ ബാലാജി മോഹൻ തന്നെ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മാരി എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചലച്ചിത്രം. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാരിയെ അവതരിപ്പിച്ചിരിക്കുന്ന തമിഴ് ചലച്ചിത്രനടൻ ധനുഷ് ആണ്. തന്റെ നിർമ്മാണക്കമ്പനിയായ വണ്ടർബാർ ഫിലിംസിന്റെ ബാനറിലാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്. സായ് പല്ലവി, വരലക്ഷ്മി ശരത്കുമാർ, ടൊവിനോ തോമസ്, കൃഷ്ണ കുലശേഖരൻ എന്നിവരാണ് മാരി 2ലെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read Also : റൗഡി ബേബി ഗാനത്തിനൊപ്പം ചുവടുവെച്ച് വിദ്യാ ഉണ്ണിയും ഭർത്താവും; വീഡിയോ

മാരി 2 ന്റെ സംഗീതസംവിധാനം യുവൻ ശങ്കർ രാജയാണ് നിർവ്വഹിച്ചിരിക്കുന്നത്. മാരിയുടെ സംഗീതസംവിധായകൻ അനിരുദ്ധ് ആയിരുന്നു. ചിത്രത്തിന്റെ സംഗീതത്തിനായുള്ള അവകാശങ്ങളും വണ്ടർബാർ ഫിലിംസിന്റെ ഉടമസ്ഥതയിലാണ്. 2018 നവംബർ 27 ന് ആദ്യത്തെ സിംഗിളായി ധനുഷ്, ധീ എന്നിവർ ആലപിച്ച റൗഡി ബേബി എന്ന ഗാനം പുറത്തിറങ്ങി. മൂന്നാമത്തെ ഗാനമായി 2018 ഡിസംബർ 10 ന് പുറത്തിറങ്ങിയ, ഇളയരാജ, എം.എം. മാനസി എന്നിവർ ചേർന്ന് ആലപിച്ച മാരീസ് ആനന്ദി എന്ന ഗാനത്തിന്റെ വരികളും ധനുഷാണ് എഴുതിയിരിക്കുന്നത്.

Top