തുറമുഖം; രാജീവ് രവിയുടെ പുതിയ ചിത്രത്തില്‍ നിവിനും നിമിഷാ സജയനും

thuramukham

രാജീവ് രവിയുടെ പുതിയ ചിത്രം തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. നിവിന്‍ പോളി, ബിജുമേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് തുറമുഖം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായകന്‍.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിമിഷയാണ് നായിക. ഈ ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ഇരുവരും തുറമുഖത്തിലും അഭിനയിക്കുന്നുണ്ട്. കണ്ണൂരിലെ ജാതി രാഷ്ട്രീയം അടക്കമുള്ളവയെ കുറിച്ച് പറയുന്ന ചിത്രമാണിത്.  2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടമാണ് രാജീവ് രവിയുടേതായി അവസാനം പുറത്തിറങ്ങിയത്.  കൊച്ചിയുടെ തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്ന ചിത്രമാണ് തുറമുഖം. കമ്മട്ടിപ്പാടവും കൊച്ചിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അഭിനയിക്കുന്ന ചിത്രമാണിത്. ഇന്ദ്രജിത്തും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 1950ലെ കഥയാണ് തുറമുഖം പറയുന്നതെന്നാണ് സൂചന.

ReadAlso: ആ സിനിമകളൊന്നും ഞാന്‍ സെലക്റ്റ് ചെയ്തതല്ല, സിനിമ എന്നെ സെലക്റ്റ് ചെയ്യുകയായിരുന്നു: നിമിഷ സജയന്‍

രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണിത്. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനില്‍ നിവിനാണ് നായകന്‍. ഈ ചിത്രം പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഹനീഫ് അദേനിയുടെ മിഖായേലാണ് നിവിന്റേതായി അവസാനം തീയറ്ററുകളില്‍ എത്തിയ ചിത്രം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More