ആരാധകനായ പട്ടാളക്കാരനെ ഫോണില്‍ വിളിച്ച് വിജയ്; വൈറലായി ഫോണ്‍ സംഭാഷണം

അതിര്‍ത്തിയില്‍ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആരാധകനായ പട്ടാളക്കാരനെ ഫോണില്‍ വിളിച്ച് നടന്‍ വിജയ്. വിജയ്‌യുടെ കടുത്ത ആരാധകനായ കൂടല്ലൂര്‍ സ്വദേശി തമിഴ്‌സെല്‍വനെയാണ് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്. പതിനേഴ് വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്തു വരികയാണ് തമിഴ്‌സെല്‍വന്‍.

കശ്മീരിര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അവധിയില്‍ പോയ പട്ടാളക്കാരെ അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുകയാണ്. അവധിക്കെത്തിയ തമിഴ്‌സെല്‍വനും കശ്മീരിലേക്ക് തിരിച്ചു. തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ അധ്യക്ഷന്‍ പാണ്ടി വഴി തമിഴ്‌സെന്‍വന്റെ കാര്യമറിഞ്ഞ വിജയ് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

ജമ്മുവിലേക്ക് പോയ കാര്യം അറിഞ്ഞുവെന്നും ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്നും വിജയ് പറഞ്ഞു. അരുതാത്തതൊന്നും സംഭവിക്കില്ലെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും വിയജ് പറഞ്ഞപ്പോള്‍ ഉറപ്പായും അങ്ങനെയായിരിക്കുമെന്ന് തമിഴ്‌സെല്‍വന്‍ മറുപടി നല്‍കി. ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കാണാമെന്നും വിജയ് പറഞ്ഞു. വിജയ്‌യെ നേരിട്ട് കാണണമെന്നത് വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹമാണെന്നും തമിഴ്‌സെല്‍വന്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top