മസൂദ് അസറിന്റെ മരണം; അഭ്യൂഹം തള്ളി ജെയ്ഷെ മുഹമ്മദ്

masood azhar

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മരണം സംബന്ധിച്ച അഭ്യൂഹം തള്ളി ജെയെഷെ മുഹമ്മദ് . മസൂദ് അസര്‍ സുരക്ഷിതനാണെന്നാണ് ജെയ്ഷ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പ്രസ്താവന ഇവര്‍ പുറത്തിറക്കി.
ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ. മൗലാന മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് എന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മസൂദ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇവിടെ വച്ചാണ് മസൂദ് പുല്‍വാമ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നും സൂചനയുണ്ട്.

മരണ വാര്‍ത്ത ഇത് വരെ  പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. കടുത്ത അസുഖ ബാധിതനായ മസൂദ് അസറിന് വീട്ടിലില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഇന്ത്യയുടെ ആവശ്യത്തിന് മറുപടിയായാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More