Advertisement

ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു; അഭിനേതാക്കളെ തേടുന്നു

March 4, 2019
Google News 1 minute Read

ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസം ആരംഭിക്കുമെന്ന് വിനയൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ചിത്രത്തിലേയ്ക്ക് ഒരു പുതുമുഖ നായികകയെയും ആവശ്യമാണെന്ന് വിനിയൻ കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

പ്രിയ സുഹൃത്തുക്കളെ..

1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഓടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെയും ‘നങ്ങേലി’ എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു..
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്‌പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്‌സ് ആപ്പ് ചെയ്താലും മതിയാകും

വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ചിത്രം ഒരു കാലത്ത് നമ്മുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു. ബെന്നി പി. നായരമ്പലമാണ് തിരക്കഥ രചിച്ചത്. ബേണി ഇഗ്‌നേഷ്യസ് ഈണം പകർന്ന മനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലർത്തി അവതരിപ്പിച്ച ആകാശഗംഗ വിനയന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here